ഇനി വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാന്‍ കഴിയില്ല: വരുന്നു പുതിയ വോട്ടിങ് യന്ത്രം.

  • Post category:news
  • Reading time:1 min read
You are currently viewing ഇനി വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാന്‍ കഴിയില്ല: വരുന്നു പുതിയ വോട്ടിങ് യന്ത്രം.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ കൃത്രിമം കാണിക്കുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് പുതിയ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൃത്രിമത്വത്തിന് ശ്രമിച്ചാല്‍ ഉടന്‍ നിശ്ചലമാവുന്നതാണ് പുതിയ യന്ത്രത്തിന്റെ പ്രത്യേകത. എം-3 തരം വോട്ടുയന്ത്രത്തില്‍ തകരാറുകള്‍ സ്വയം കണ്ടുപിടിക്കാന്‍ സംവിധാനമുണ്ട്.

ഈ യന്ത്രത്തിന്റെ നിര്‍മ്മാണത്തില്‍ ഏകദേശം 1940 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത ലോക സഭതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പുതിയ യന്ത്രം ഉപയോഗിക്കാനാവുമെന്നാണ് സൂചന. 2006ന് മുമ്പ് വാങ്ങിയ 9,30,430 ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങള്‍ മാറ്റാന്‍ തെരെഞ്ഞടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. 15 വര്‍ഷമാണ് സാധാരണനിലയില്‍ യന്ത്രത്തിന്റെ കാലാവധി കണക്കാക്കിയിട്ടുള്ളത്.

0Shares