ഇനി ലൈവ് ആത്മഹത്യയുടെ സാക്ഷിയാവാന്‍ ഫേസ്ബുക്കില്ല.

  • Post category:news
  • Reading time:1 min read
You are currently viewing ഇനി ലൈവ് ആത്മഹത്യയുടെ സാക്ഷിയാവാന്‍ ഫേസ്ബുക്കില്ല.

അമേരിക്ക: ഈയിടെയാണ് ഫേസ്ബുക്ക് ‘ലൈവ് വീഡിയോ’ സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇങ്ങനൊരു സംവിധാനം വന്ന ശേഷം ആത്മഹത്യകളും പെരുകുകയാണ്. അടുത്തിടെ യുവാക്കളും കൗമാരക്കാരും അടക്കം നിരവധി പേരാണ് ഫേസ്ബുക്കിലൂടെ ലൈവായി പ്രദര്‍ശിപ്പിച്ച് ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇതിനൊരു പരിഹാര മാര്‍ഗ്ഗവുമായി ഫേസ്ബുക്ക് തന്നെ രംഗത്തെത്തിയിരുക്കുകയാണ്.
ലൈവ് വീഡിയോ അപകടമാണെന്ന് തോന്നുകയാണെങ്കില്‍ അത് ശ്രദ്ധയില്‍പ്പെടുത്താനുള്ള സംവിധാനമാണ് ഫേസ്ബുക്ക് പുതുതായി അവതരിപ്പിക്കുന്നത്.

ഇത്തരത്തില്‍ അപകട വീഡിയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഫേസ്ബുക്ക് എമര്‍ജന്‍സി ടീം തന്നെ ലൈവ് ചെയ്യുന്ന വ്യക്തിയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലെ അടുത്ത ബന്ധുക്കള്‍ക്ക്  അലര്‍ട്ടായോ സന്ദേശമായോ അയയ്ക്കും. ആദ്യഘട്ടത്തില്‍ ഫേസ്ബുക്ക് ലൈവിനാണ് ഈ സജ്ജീകരണം ഏര്‍പ്പെടുത്തുന്നതെങ്കില്‍ പിന്നീട് ഫേസ്ബുക്ക്പോസ്റ്റുകളിലും ഇത് ഉള്‍ക്കൊള്ളിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. മെസഞ്ചറിലും ആത്മഹത്യാ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

0Shares