ഇനി മുതല്‍ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ ദിനം പ്രതി മാറ്റം.

  • Post category:news
  • Reading time:1 min read
You are currently viewing ഇനി മുതല്‍ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ ദിനം പ്രതി മാറ്റം.

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ ദിവസംപ്രതിയുള്ള മാറ്റം ഇന്ന് മുതല്‍ നിലവില്‍ വരും. ആദ്യ ഘട്ടത്തില്‍ പുതുച്ചേരി, ഉദയൂര്‍, രാജസ്ഥാന്‍, ചണ്ഡീഗഡ്, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് വിലമാറ്റം നടപ്പിലാക്കുക. ഈ അഞ്ചു നഗരങ്ങളില്‍ 200 ഓളം പമ്പുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 90 ശതമാനത്തിലേറെയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍, സ്വകാര്യമേഖലയിലുള്ള റിലയന്‍സ്, എസ്സാര്‍ ഓയില്‍ തുടങ്ങിയ കമ്പനികളും ഇത് പിന്തുടരുമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിലയിരുത്തപ്പെടുന്നു.

വിജയമാണെന്ന് കണ്ടാല്‍ രാജ്യമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കുമെന്നും എണ്ണക്കമ്പനി അധികൃതര്‍ സൂചിപ്പിച്ചു.  അന്താരാഷ്ട്ര തലത്തില്‍ നിലവില്‍ പ്രധാന ആഗോള വിപണികളെല്ലാം തന്നെ എണ്ണവില ദിനം പ്രതി പരിഷ്‌കരിക്കുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാല്‍ ഇന്ത്യയിലാകട്ടെ രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണവില പരിഷ്‌കരിക്കുന്നത്.

0Shares