ഇനി ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകേണ്ട ആവശ്യമില്ല: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇനി ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകേണ്ട ആവശ്യമില്ല: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഒഴിവാക്കി ഇനി ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകേണ്ട ആവശ്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ടൈംസ് നൗ സമ്മിറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.വി.എമ്മുകള്‍ക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോലെ തകരാറുണ്ടാകുന്നത് സ്വാഭാവികമാണ്.

കഴിഞ്ഞ 20 വര്‍ഷമായി ഇ.വി.എം ആണ് ഇവിടെ ഉപയോഗിക്കുന്നത്. ഇനിയൊരു തിരികെപ്പോക്ക് സാധ്യമല്ലെന്നും അതിന് തര്‍ക്കത്തിന്‍റെ ആവശ്യമില്ലെന്നും സുനില്‍ അറോറ പറഞ്ഞു. വോട്ട് രേഖപ്പെടുത്താന്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് സുപ്രീം കോടതി ഉള്‍പ്പെടെ വിവിധ കോടതികള്‍ ശരിവെച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെയും മാതൃകാ കോഡുകളെയും കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരും ദിവസങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും.

0Shares