
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദേശിയ നേതാക്കൾ. മോഡി- രാഹുൽ ഇരു നേതാക്കളും ഇന്ന് പഞ്ചാബിൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുകയാണ്. ഏഴാം ഘട്ടമായ അവസാന ഘട്ടത്തിൽ 59 സീറ്റുകള്‍ മാത്രമാണുള്ളത്. ആറാം ഘട്ട വോട്ടെടുപ്പ് ഇന്നലെയാണ് പൂർത്തിയായത്. ഡൽഹി അടക്കമുള്ള രാജ്യ തലസ്ഥാനത്തിലെ ജനങ്ങൾ ഇന്നലെ രാജ്യത്തിൻ്റെ വിധി നിർണയിച്ചു.

അതെ സമയം ഭാവി പരിപാടികളെ കുറിച്ചും വരാനിരിക്കുന്ന സഹചര്യങ്ങളെ കുറിച്ചും അവലോകനം നടത്തുന്ന തിരക്കിലേക്ക് അതാത് രാഷ്ട്രീയ പാർട്ടികൾ നീങ്ങി. ചില രാഷ്ട്രിയ സാഹചര്യം കണക്കിലെടുത്ത് പ്രതിപക്ഷ പാർട്ടികൾ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിൻ്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
