ഇനിമുതൽ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; പോസ്‌കോ നിയമം ഭേദഗതി ചെയ്യും

  • Post category:news
  • Reading time:1 min read
You are currently viewing ഇനിമുതൽ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; പോസ്‌കോ നിയമം ഭേദഗതി ചെയ്യും

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി. പോക്സോ നിയമത്തിലാണ് ഭേദഗതി കൊണ്ട് വരുന്നത്. പിഞ്ചുകുട്ടികള്‍ക്ക് എതിരേയും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭ നിയമ ഭേദഗതി കൊണ്ട് വരുന്നത്.

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഇനി വധശിക്ഷ നല്‍കും. ഇതിനായി 2012ലെ പോക്സോ നിയമം ഭേദഗതി ചെയ്യാനും കേന്ദ്രമന്ത്രിസഭ യോഗം അനുമതി നല്‍കി. നിയമത്തിലെ 2,4,5,6,9,14,15,34,42,45 ചട്ടങ്ങളിലാണ് മാറ്റം വരുത്തേണ്ടി വരുന്നത്. കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് എല്ലാം കടുത്ത ശിക്ഷ നല്‍കുന്നതിന്‍റെ ഭാഗമായാണ് നിയമഭേദഗതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

കുട്ടികളെ ഉപയോഗിച്ചുള്ള നീലചിത്രങ്ങള്‍ നിരോധിക്കാനും നിയമഭേദഗതി ശുപാര്‍ശ ചെയ്യുന്നു. ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും സോഷ്യല്‍ മീഡിയ വഴി കൈമാറുന്നതിനും പിഴ ഈടാക്കും.

0Shares