ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനിമുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ടിക്കറ്റ് വില്‍പ്പനയിലെ കരിഞ്ചന്തയും ക്രമക്കേടുകളും തടയാനാണ് റെയില്‍വേ ഇങ്ങനൊരു തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി ഏപ്രില്‍ ഒന്നു മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിക്കറ്റില്‍ ഇളവു ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നല്‍കേണ്ടി വരും. 
ആധാര്‍ അധിഷ്ടിത ടിക്കറ്റ് വില്‍പ്പനയ്ക്കായി രാജ്യത്താകമാനം 6000 മെഷിനുകളും 1000 ഓട്ടാമാറ്റിക് ടിക്കറ്റ് വെന്റിങ് മെഷിനുകളും സ്ഥാപിക്കും ക്യാഷ്‌ലെസ്സ് ട്രെയിന്‍ ടിക്കറ്റ് വില്‍പ്പനയാണ് ഇതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന എല്ലാ സൗകര്യവും ഉള്‍ക്കൊള്ളുന്ന പുതിയ ആപ്പ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.