തിരുവനന്തപുരം: നോട്ടു നിരോധനത്തെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. എന്നാല്‍ പണം പിന്‍വലിക്കാവുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടാകും. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നരേന്ദ്രമോദി 1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ക്കും നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണവും ഇതോടെ ഇല്ലാതായിട്ടുണ്ട്.
