
ന്യൂഡല്‍ഹി: പാചക വാതകത്തിന് മാസംതോറും വില പരിഷ്കരിക്കുന്ന സമ്പ്രദായം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2018 ഓടെ സര്‍ക്കാര്‍ സബ്സിഡി ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പെട്രോളിയം കമ്പനികള്‍ എല്ലാ മാസവും ആദ്യം പാചക വാതകത്തിന് വില വര്‍ധിപ്പിച്ചിരുന്നത്. കഴിഞ്ഞ 17 മാസത്തിനുള്ളില്‍ 19 തവണയാണ് വില വര്‍ധിച്ചത്.

കഴിഞ്ഞ മെയ് വരെ രണ്ടുരൂപയാണ് പാചക വാതകത്തിന് വില വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ നവംബര്‍ മുതല്‍ ഇത് നാല് രൂപയാക്കി ഉയര്‍ത്തിയിരുന്നു.കഴിഞ്ഞു പോയ മാസങ്ങളിലെ എണ്ണവിലയും വിനിമയ മൂല്യവും കണക്കിലെടുത്തുകൊണ്ടാണ് പാചക വാതക വില വര്‍ധിപ്പിച്ചരുന്നത്. പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പ്രകാരം പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കിയ മൂന്ന് കോടി സൗജന്യ കണക്ഷനുകള്‍ ഉള്‍പ്പെടെ 18.11 കോടിപേരാണ് രാജ്യത്ത് സബ്സിഡി നിരക്കിലുള്ള പാചക വാതകം ഉപയോഗിക്കുന്നത്.
