ഇനിമുതല്‍ താറാവുകള്‍ക്കും കന്നുകാലികള്‍ക്കും ഇന്‍ഷുറന്‍സ്.

  • Post category:news
  • Reading time:1 min read
You are currently viewing ഇനിമുതല്‍ താറാവുകള്‍ക്കും കന്നുകാലികള്‍ക്കും ഇന്‍ഷുറന്‍സ്.

തിരുവനന്തപുരം: സംസ്ഥാനത്തെ കന്നുകാലികള്‍ക്കും താറാവിനും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ.രാജു. പക്ഷിപ്പനി കാലത്ത് കള്ളക്കണക്ക് ഉണ്ടാക്കി നഷ്ടപരിഹാരം തട്ടുന്നത് തടയാന്‍ രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കും. ഈ വര്‍ഷം 40,000 കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.  ബാക്കി കന്നുകാലികളെ അടുത്തവര്‍ഷം ഇന്‍ഷുര്‍ ചെയ്യും. താറാവുകളെ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുകയാണ്. കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളടക്കം ലഭ്യമാക്കുന്നതിന് രജിസ്‌ട്രേഷന്‍ സഹായകമാകും. പക്ഷിപ്പനിമൂലം താറാവിനെ നഷ്ടപ്പെട്ട 130 പേര്‍ക്കായി 11.67 കോടി രൂപയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്.

0Shares