ഇത് സിനിമയല്ല..യുവതിയുടെ പ്രണയസമ്മതം വാങ്ങാനായി കെട്ടിടത്തിന് മുകളില്‍ കയറി ; കാല്‍ വഴുതിയ എഞ്ചിനീയര്‍ അഞ്ചാം നിലയില്‍ നിന്നും വീണു മരിച്ചു…!

  • Post category:news
  • Reading time:1 min read
You are currently viewing ഇത് സിനിമയല്ല..യുവതിയുടെ പ്രണയസമ്മതം വാങ്ങാനായി കെട്ടിടത്തിന് മുകളില്‍ കയറി ; കാല്‍ വഴുതിയ എഞ്ചിനീയര്‍ അഞ്ചാം നിലയില്‍ നിന്നും വീണു മരിച്ചു…!

ഹൈദരാബാദ്: യുവതിയുടെ പ്രണയസമ്മതം വാങ്ങാനായി കെട്ടിടത്തിന് മുകളില്‍ കയറി ചാടുമെന്ന് ഭീഷണിപ്പെടുത്തിയ യുവ എഞ്ചിനീയര്‍ അഞ്ചു നിലയുള്ള കെട്ടിടത്തിന് മുകളില്‍ നിന്നും കാല്‍ വഴുതി വീണു മരിച്ചു. കഴിഞ്ഞദിവസം വൈകിട്ട് മിയാപൂരില്‍ നടന്ന സംഭവത്തില്‍ 27 കാരനും വാറങ്കല്‍ സ്വദേശിയുമായ ജി. ജഗദീഷാണ് മരിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇയാള്‍ക്ക് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി കിട്ടിയത്. കുകട്പള്ളിയിലെ അഡ്ഡഗുട്ട സൊസൈറ്റിയില്‍ താമസിക്കുന്ന ജഗദീഷിന് മിയാപൂരിലെ ജനപ്രിയ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മറ്റൊരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ 24 കാരിയോട് കടുത്ത പ്രണയം തോന്നിയിരുന്നെങ്കിലും പെണ്‍കുട്ടി അനുകൂലമായി ഇതുവരെ പ്രതികരിച്ചിരുന്നില്ല.

പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ വേണ്ടി പിന്നാലെ കൂടിയ ജഗദീഷ് പല കാര്യവും പറഞ്ഞ് ഭീഷണിപ്പെടുത്തുക പതിവായിരുന്നെങ്കിലൂം പെണ്‍കുട്ടി ഗൗനിച്ചിരുന്നില്ല. യുവതി തന്നെ പ്രണയിക്കില്ലെന്ന് ഉറപ്പായതോടെ ജഗദീഷ് കഴിഞ്ഞ ദിവസം പെണ്‍കുട്ടി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തുകയും പെണ്‍കുട്ടി അഞ്ചാം നിലയുടെ മുകളിലാണെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന് ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കില്‍ ചാടി മരിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് പിന്നീട് പാരപ്പെറ്റില്‍ പിടിച്ചുകൊണ്ടു നിന്നു. ഭയന്നുപോയ യുവതിയും കൂട്ടുകാരും ബഹളംവെച്ചതോടെ വാച്ച്മാനും ആളുകളും എത്തി. ജഗദീഷിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വഴുതി താഴെ വീണു. വീഴ്ചയുടെ ആഘാതത്തില്‍ അപ്പോള്‍ തന്നെ യുവാവ് മരിക്കുകയും ചെയ്തു.

0Shares