ലണ്ടന്‍: ഇത് വിചിത്രമായ വിധി..! വഴക്കിനിടയില്‍ ബോയ്ഫ്രണ്ടിനെ കുത്തിയ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥി ജയിലില്‍ പോകേണ്ടതില്ലെന്ന് ഇംഗ്ലണ്ടിലെ ഒരു കോടതി. മെഡിക്കല്‍ വിദ്യാര്‍ഥിയായ ലവിനിയ വുഡ്വേഡ് പഠനത്തില്‍ അപാരമായ കഴിവുള്ളവളാണെന്നും ഒരു ജയില്‍ ശിക്ഷ ഇവരുടെ കരിയര്‍ നശിപ്പിക്കുമെന്നും കാണിച്ചാണ് കോടതി ഈ അപൂര്‍വ നിരീക്ഷണം നടത്തിയത്.

യൂണിവേഴ്സിറ്റിയുടെ ഏറ്റവും മികച്ച കോളേജുകളിലൊന്നായ ക്രൈസ്റ്റ് ചര്‍ച്ച് കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥി ആണ് ലവിനിയ. കംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ ഗവേഷണം നടത്തുന്ന ബോയ്ഫ്രണ്ട്മായി ഡേറ്റിംഗ് ആപ്പ് ടിന്‍ഡറില്‍ വെച്ചാണ് പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള വഴക്കിനിടയിലാണ് ലവിനിയ ബോയ്ഫ്രണ്ടിനെ കുത്തിയത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ലവിനിയയുടെ സാമര്‍ഥ്യം പരിഗണിച്ച് പഠനം തുടരാനനുവദിക്കുമെന്ന് അറിയിച്ചു. പല ഇന്റര്‍നാഷണല്‍ പ്രബന്ധങ്ങളും രചിച്ചിട്ടുള്ള ഇവര്‍ വളരെ കഴിവുള്ള വിദ്യാര്‍ഥിയാണെന്ന് യൂണിവേഴ്സിറ്റി പറഞ്ഞു.