ഇത് രേവതിയോ, കെ.കെ ശൈലജ ടീച്ചറോ? ഇത്രയും സാമ്യത്തില്‍ എങ്ങനെ കാസ്റ്റിങ് നടത്തിയെന്ന അത്ഭുതവുമായി ആരാധകര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇത് രേവതിയോ, കെ.കെ ശൈലജ ടീച്ചറോ? ഇത്രയും സാമ്യത്തില്‍ എങ്ങനെ കാസ്റ്റിങ് നടത്തിയെന്ന അത്ഭുതവുമായി ആരാധകര്‍

ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഇന്നലെയായിരുന്നു പുറത്തിറങ്ങിയത്. ദോഹയിലെ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു ട്രെയിലര്‍ പുറത്തുവിട്ടത്. കേരളത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ ചിത്രം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ഇന്നലെ പുറത്തുവന്ന വൈറസിന്‍റെ ട്രെയിലറില്‍ കാണിക്കുന്ന ഓരോ കഥാപാത്രങ്ങളും പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയാണ്. ഇതില്‍ രേവതി വേഷമിടുന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ വേഷമാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. ഇത്രയും സാമ്യത്തില്‍ എങ്ങനെ കാസ്റ്റിങ് സാധ്യമായതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉയര്‍ത്തുന്നത്.

സിനിമയിലെ രേവതിയുടെ ലുക്ക് കണ്ട് യഥാര്‍ത്തില്‍ അമ്പരന്നെന്നും ഇത് യഥാര്‍ത്ഥ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജ ടീച്ചര്‍ ആണോ അതോ രേവതി തന്നെ ആണോ എന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്. അത്രക്ക് രൂപസാദൃശ്യമാണ് ഇരുവരും തമ്മിലെന്നാണ് സോഷ്യല്‍മീഡിയില്‍ പലരും ചൂണ്ടിക്കാട്ടുന്നത്. കാസ്റ്റിങ് ബ്രില്യന്‍സ് എന്നും സോഷ്യല്‍ മീഡിയ വിലയിരുത്തുന്നു. രേവതിയുടെ മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും വൈറസിലേത് എന്നും ചിലര്‍ പറയുന്നു.

0Shares