ഇത് മോഹന്‍ ലാലല്ല, ഡ്യൂപാണ്; ഒടിയനു വേണ്ടി 18 കിലോ തടികുറച്ച മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍…

  • Post category:news
  • Reading time:1 min read
You are currently viewing ഇത് മോഹന്‍ ലാലല്ല, ഡ്യൂപാണ്; ഒടിയനു വേണ്ടി 18 കിലോ തടികുറച്ച മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍…

കൊച്ചി: മലയാളികളുടെ മനംകവര്‍ന്ന നടന്‍ മോഹന്‍ലാല്‍ വമ്പന്‍ ഹിറ്റാകാന്‍ പോകുന്ന ഒടിയന്‍ വലിയ വാര്‍ത്തയായിരുന്നു. മോഹന്‍ലാല്‍ തന്റെ ശരീരം മുപ്പതാം വയസ്സിലേയ്ക്ക് കൊണ്ട് പോകുന്നു എന്നതായിരുന്നു പ്രധാന വാര്‍ത്ത. ഇതാനായി വിദേശത്തുനിന്ന് പരിശീലന സംഘവും എത്തിയിരുന്നു. ലോകം കാത്തിരുന്ന ലാലേട്ടന്റെ ആ ലുക്ക് ഉടന്‍ വരുന്നുവെന്നും ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒടിയനുവേണ്ടി തടി കുറച്ച മോഹന്‍ലാലിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. യുവത്വവും ചുറുചുറുക്കും നിറഞ്ഞ മാണിക്യന്റെ ലുക്ക് മോഹന്‍ലാല്‍ തന്നെ ഈ മാസം 13ന് സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുമെന്നും ഇതിന്റെ ടീസര്‍ ലോഞ്ച് 12ന് ഉണ്ടാകുമെന്നും ഒടിയന്‍ ടീം അറിയിച്ചിരുന്നു. എന്നാല്‍ ഈ സസ്പെന്‍സ് ഒരുപത്രമാധ്യമം പൊളിച്ചുകൊടുത്തു. അന്‍പത്തിയൊന്നു ദിവസം നീണ്ട ‘തപസ്സ്’. ശരീരത്തെയും മനസ്സിനെയും മെരുക്കി ‘യൗവനം’ തിരിച്ചുപിടിക്കാന്‍ കഠിനവ്രതത്തോടു കൂടിയ പരിശീലനം. ഒടുവില്‍ 18 കിലോ തൂക്കം കുറച്ചു. ഫ്രാന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. പ്രത്യേക പരിശീലനങ്ങള്‍ക്കു ശേഷം 18 കിലോ ഭാരം കുറച്ചെത്തിയ മോഹന്‍ലാല്‍ ചെന്നൈ ഹോട്ടലില്‍ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ തരംഗമാകുന്നത്. ലാലിന്റെ സന്തത സഹചാരി ആന്റണി പെരുമ്പാവൂരും ചിത്രത്തിലുണ്ട്. ഒടിയന്‍ സിനിമയുടെ നിര്‍മ്മാതാവും ആന്റണി പെരുമ്പാവൂരാണ്. ദിവസേന ആറു മണിക്കൂറിലേറെ നീണ്ട പരിശീലനം തുടരും. പരിശീലന കേന്ദ്രത്തില്‍നിന്ന് പ്രത്യേക വാഹനത്തില്‍ രാത്രി രണ്ടുമണിയോടെ മോഹന്‍ലാല്‍ ചെന്നൈയിലേക്കു തിരിച്ചു. വിദഗ്ധ സംഘവും അനുഗമിക്കുന്നുണ്ട്. ജനുവരി ആദ്യം ‘ഒടിയന്‍’ ചിത്രീകരണം പുനരാരംഭിക്കും.

0Shares