ചെന്നൈ: തൃഷയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തമിഴ് സിനിമ ’96’ ന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം റൊമാന്റിക് മൂഡിലുള്ളതാണന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. വിജയ് സേതുപതിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന മൂന്ന് രംഗങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഒരു ട്രാവല്‍ ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് വിജയ് എത്തുന്നത് വിക്രം വേദയിലെ ക്രിമിനലായ വേദയുടെ ക്രൌര്യം നിറഞ്ഞ കണ്ണുകളല്ല, ഇത്…ഈ കണ്ണുകളില്‍ നിറയെ പ്രണയമാണ്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി വീണ്ടും പ്രണയനായകനായി എത്തുകയാണ് 96 എന്ന തമിഴ് ചിത്രത്തിലൂടെ.
തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ’96’. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ജനകരാജ്, എസ്. ജാനകി, കാളി വെങ്കിട്ട്, ആടുകളം മുരുകദോസ്, ശ്യാം പ്രസാദ്, വിഷ്ണുപ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പ്രണയചിത്രമായ 96 സംവിധാനം ചെയ്യുന്നത് ജി.പ്രേംകുമാറാണ്. നടുവുള്ള കൊഞ്ചം പാക്കാതെ കാണം എന്ന ചിത്രത്തിന്റെ ക്യാമറ പ്രേംകുമാറായിരുന്നു. മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ നന്ദഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ-എന്‍.ഷണ്‍മുഖ സുന്ദരം, സംഗീതം ഗോവിന്ദ് വസന്ത.