ഇത് നൊമ്പരക്കാഴ്ച..ജീവന്‍ വേര്‍പ്പെട്ട അമ്മയുടെ മാറില്‍ ആ മകന്‍ തിരഞ്ഞത് മുലപ്പാലിന്റെ മധുരം.

  • Post category:news
  • Reading time:1 min read
You are currently viewing ഇത് നൊമ്പരക്കാഴ്ച..ജീവന്‍ വേര്‍പ്പെട്ട അമ്മയുടെ മാറില്‍ ആ മകന്‍ തിരഞ്ഞത് മുലപ്പാലിന്റെ മധുരം.

ഭോപ്പാല്‍: അമ്മ മരിച്ചതറിയാതെ മുലപ്പാലിനായി പരതുന്ന ഒരുവയസ്സുകാരന്‍. മരണം അമ്മയെ കീഴടക്കിയിട്ടും മുലപ്പാലിനായുള്ള അവന്റെ വിഫലമായ ശ്രമം കണ്ടു നിന്നവരുടെ പോലും കണ്ണുനനയിപ്പിച്ചു. നിര്‍ജീവമായ അമ്മയുടെ മുലപ്പാലിന് ശ്രമിക്കുന്ന ഈ കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിന്റെ മുഴുവന്‍ വേദനയായി മാറിയിരിക്കുന്നത്. മധ്യപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമമായ ദാമോയിലാണ് റെയില്‍പ്പാളത്തിനടുത്തായി മരിച്ചുകിടക്കുന്ന അമ്മയെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെയും കണ്ടെത്തിയത്. സ്ത്രീ എങ്ങനെയാണ് മരിച്ചതെന്നത് വ്യക്തമല്ല. പക്ഷെ തന്റെ അമ്മ ജീവന്‍വിട്ട് പോയെന്ന് ആ മകന്‍ ഇപ്പോഴും അറിഞ്ഞിട്ടില്ല. വിശന്ന് വാവിട്ട് കരഞ്ഞിട്ടും അമ്മ എഴുന്നേറ്റ് മുലപ്പാല്‍ നല്‍കാത്തതിനെ തുടര്‍ന്ന് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവന്‍ സ്വന്തം നിലയില്‍ പരിശ്രമമാരംഭിച്ചത്.

പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ ആക്ടിവിസ്റ്റുകള്‍ സ്ഥലത്തെത്തിയെങ്കിലും കുഞ്ഞിന്റെ വേദന മാറ്റാന്‍ ആര്‍ക്കുമായില്ല. അമ്മ മരിച്ചതറിയാതെ മുലപ്പാല്‍ കുടിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ ദൃശ്യം നടുക്കിയതായി സംഭവസ്ഥലത്തെത്തിയ റെയില്‍വേ പോലീസ് കോണ്‍സ്റ്റബിള്‍ നന്ദ് റാം പറഞ്ഞു. യുവതിയുടെ ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തം വന്നിരുന്നതായി പോലീസ് പറഞ്ഞു. അപകടത്തില്‍ കൊല്ലപ്പെടതാണോ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല. യുവതിയെ തിരിച്ചറിയാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതര്‍ പറഞ്ഞു.

0Shares