
ബാംഗ്ലൂര്‍: ഓദ്യോഗിക ലോഗോ സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ നഗരമായി പ്രമുഖ ഐടി നഗരം ബംഗ്ലൂര്‍. വിധാന്‍സൗധയില്‍ നടന്ന നമ്മ ബെംഗളൂരു ഹബ്ബ ചടങ്ങില്‍ ടൂറിസം മന്ത്രി പ്രിയങ്ക ഖാര്‍ഗെ ലോഗോ പ്രകാശനം ചെയ്തു. രാജ്യന്തരതലത്തില്‍ ന്യൂയോര്‍ക്ക് സിറ്റി, സിംഗപ്പൂര്‍ എന്നീ വിദേശ നഗരങ്ങള്‍ക്കൊപ്പം ബെംഗളൂരുവിനും സ്വന്തമായ ലോഗോ നിലവില്‍വന്നു. നിലവില്‍ സിലിക്കണ്‍ സിറ്റി എന്ന വിശേഷണവും ബാംഗ്ലൂരിന് ഉണ്ട് അതിന് പുറമെയാണ് ഇപ്പോള്‍ പുതിയ സ്ഥാനവും നഗരത്തിന് കിട്ടിയിരിക്കുന്നത്.

ലോഗോക്കായി കന്നഡ ഇംഗ്ലീഷ് അക്ഷരങ്ങള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ക്രിയേറ്റിവ് ഡിസൈനറായ വിനോദ് കുമാറാണ് ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്. ആദ്യത്തെ രണ്ടക്ഷരവും അവസാനത്തെ അക്ഷരവും ചുവപ്പിലാണ്. മധ്യഭാഗത്തെ അക്ഷരങ്ങള്‍ കറുപ്പിലുമാണ്. ചുവപ്പ് അക്ഷരങ്ങള്‍ കൂട്ടിവായിച്ചാല്‍ ബി യു എന്നാകും ഇതിനര്‍ത്ഥം ബെംഗളൂരുവില്‍ ആരുടെ സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നില്ല. നമ്മുക്ക് ഇഷ്ടമുള്ളത് ചെയ്യാം. എന്നാണെന്ന് വിനോദ് കുമാര്‍ പറഞ്ഞു.
