കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ പരിഹസിച്ച് നടന്‍ മോഹന്‍ലാല്‍. കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന മാധ്യമപ്രവര്‍ത്തകൻ്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ക്ക് നാണമില്ലേ..? ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാന്‍, നല്ല ഒരു കാര്യം പറയുമ്പോള്‍ കന്യാസ്ത്രീകള്‍ക്ക് എന്ത് ചെയ്യണം. അതും ഇതുമായിട്ട് എന്താണ് ബന്ധം. നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാല്ലോ. ഇതൊക്കെയാണോ, അത് പൊതുവികാരമാണോ, ഇത്രയും വലിയ പ്രശ്നങ്ങള്‍ ഇവിടെ നടക്കുമ്പോള്‍.’
ഇങ്ങനെയാണ് മലയാളിയുടെ സ്വകാര്യ അഭിമാനമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഇടയ്ക്കിടെ ബ്ലോഗെഴുതുന്ന താരരാജാവിൻ്റെ പ്രതികരണം. താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും തനിക്ക് നീതി വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി സമൂഹ മസസാക്ഷിക്ക് മുന്നില്‍ ചോദ്യ ചിഹ്നവുമായി മാറിയിരിക്കുന്ന ഒരു കന്യാസ്ത്രീയെക്കുറിച്ചാണ് സൂപ്പര്‍താരത്തിൻ്റെ ഈ പരിഹാസം. സിനിമാ മേഖലയില്‍ നിന്ന് നിരവധി പേര്‍ സമരത്തിന് പിന്തുണയുമായി എത്തുമ്പോഴാണ് മോഹന്‍ലാലിൻ്റെ ഇങ്ങനെയുള്ള പരാമര്‍ശം.
ഇത്തരം ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ..? കന്യാസ്ത്രീ സമരത്തെ പരിഹസിച്ച് മോഹന്‍ലാല്‍