ഇതോണോ പറക്കും തളിക? പറന്നു വന്ന് വീടിനു മുകളില്‍ പാര്‍ക്ക് ചെയ്ത എസ്.യു.വി.

  • Post category:news
  • Reading time:1 min read
You are currently viewing ഇതോണോ പറക്കും തളിക? പറന്നു വന്ന് വീടിനു മുകളില്‍ പാര്‍ക്ക് ചെയ്ത എസ്.യു.വി.

ബെയ്ജിങ്: കഴിഞ്ഞ ദിവസം ചൈനയില്‍ നടന്ന അപകടത്തില്‍ തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്. നിയന്ത്രണം വിട്ടകാര്‍ സമീപത്തെ ഓടിട്ട വീടിന് മുകളിലേക്ക് ഇടിച്ച കയറുകയായിരുന്നു. സാരമായ പരുക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെട്ടു. നിരവധിയാളുകള്‍ നോക്കിനില്‍ക്കെയാണ് കാര്‍ അപകടം സംഭവിച്ചത്.

മറ്റൊരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനിടെ കാര്‍ വെട്ടിച്ചപ്പോഴായിരുന്നു അപകടം. പൊലീസെത്തി ഏണി ഉപയോഗിച്ചാണ് യുവാവിനെ താഴെയിറക്കിയത്. കാര്‍ ക്രെയിന്‍ ഉപയോഗിച്ചും താഴെയിറക്കി.

0Shares