ഇതുവരെ ഞാന്‍ എനിക്കുവേണ്ടി ജീവിച്ചിട്ടില്ല; മോഹന്‍ലാല്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇതുവരെ ഞാന്‍ എനിക്കുവേണ്ടി ജീവിച്ചിട്ടില്ല; മോഹന്‍ലാല്‍

കൊച്ചി: അടുത്ത ജന്മത്തില്‍ മോഹന്‍ലാലിന് ആരാകണം? പ്രമുഖ ചാനല്‍ പരിപാടിയില്‍ അവതാരകന്റെ ചോദ്യം ഇതായിരുന്നു. കുസൃതി കലര്‍ന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ താരം മറുപടി നല്‍കി. ‘എനിക്ക് മോഹന്‍ലാല്‍ ആയി തന്നെ ജനിച്ചാല്‍ മതി’

ഇതുവരെ ഞാന്‍ എനിക്കുവേണ്ടി ജീവിച്ചിട്ടില്ല. ഇനി അതിനു ശ്രമിക്കണം. കഴിഞ്ഞ 37 വര്‍ഷമായി ഓരോ കഥാപാത്രമായാണ് ഞാന്‍ ജീവിച്ചത്.
ഒരേ മനുഷ്യന്‍ തന്നെയാണു നിങ്ങളുടെ മുന്നില്‍ അഭിനയിക്കുന്നത്. ആളുകള്‍ക്കറിയാം ഞാന്‍ അന്ധനോ, അമാനുഷിക ശക്തിയോ ഉള്ളവനല്ലെന്ന്. എന്നിട്ടും ഒപ്പം, പുലിമുരുകന്‍ എന്നീ സിനിമകളിലെ എന്റെ കഥാപാത്രത്തെ അവര്‍ വിശ്വസിക്കുന്നു. അവരുടെ വിശ്വാസമാണു എന്റെ ശക്തി. അതു നഷ്ടമായാല്‍ ഈ കടപൂട്ടി ഞാന്‍ വേറെ എന്തെങ്കിലും പണിക്കു പോകേണ്ടിവരും. അഭിനയത്തില്‍ ആവര്‍ത്തനം സംഭവിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷേ അതു കഥാപാത്രങ്ങളെ ആശ്രയിച്ചിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

0Shares