ഇതിലേതാ പ്രാവ്…! ജപ്പാനില്‍ ട്രെന്‍ഡായി പ്രാവ് ഷൂ.

  • Post category:news
  • Reading time:1 min read
You are currently viewing ഇതിലേതാ പ്രാവ്…! ജപ്പാനില്‍ ട്രെന്‍ഡായി പ്രാവ് ഷൂ.

ജപ്പാന്‍: പ്രാവുകളെ ഇഷ്ട്മില്ലാത്തവരായി ആരുമുണ്ടാകില്ല. നല്ല ഭംഗിയുള്ള വെള്ളരിപ്രാവുകള്‍ മുതല്‍ മാടപ്രാവ് വരെ ചിലരുടെയെങ്കിലും വീടുകളില്‍ വളര്‍ത്തു മൃഗങ്ങളുടെ കൂട്ടത്തിലുണ്ടാകും. ജപ്പാന്‍കാരനായ ക്യോട്ടോ ഒഹാറ്റ ഉണ്ടാക്കിയ പുതിയ ഷൂ കണ്ട അദ്ഭുതത്തിലാണ് ഇപ്പോള്‍ ആളുകള്‍. പ്രാവിന്റെ രൂപമാണ് ഈ ഹൈഹീല്‍ ഷൂവിന്. ഒഹാറ്റ ജോലിക്ക് പോകുന്ന വഴിയില്‍ ധാരാളം പ്രാവുകളെ കാണാറുണ്ട്.

മനുഷ്യരുടെ കാലടിശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ഈ പ്രാവുകള്‍ ഭയന്ന് പറന്നുപോകുന്നത് ഒഹാറ്റ ശ്രദ്ധിക്കാറുണ്ടായിരുന്നു. പ്രാവുകളെ ഭയപ്പെടുത്താതെ നടന്നുപോകുന്നതിനായാണ് പ്രാവ് ഷൂ എന്ന ഐഡിയ ഒഹാറ്റ കണ്ടുപിടിച്ചത്. ഒറ്റനോട്ടത്തില്‍ പ്രാവേതാ ഷൂ ഏതാ എന്ന് തിരിച്ചറിയാന്‍ കഴിയില്ല ഒഹാറ്റയുണ്ടാക്കിയ ഈ ഷൂ കണ്ടാല്‍.

0Shares