ഇതാ വീണ്ടും ഇവര്‍ ഒന്നിക്കുന്നു മത്സരിച്ച് അഭിനയിക്കാന്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഇതാ വീണ്ടും ഇവര്‍ ഒന്നിക്കുന്നു മത്സരിച്ച് അഭിനയിക്കാന്‍.

കൊച്ചി: എന്താടാ ദാസാ ഈ ബുദ്ധി നമുക്ക് പണ്ടേ തോന്നാഞ്ഞേ….ഓര്‍മ്മയുണ്ടോ ഈ ഡയലോഗും സിനിമയും  ഒക്കെ? മറക്കാന്‍ പറ്റുമോ? അല്ലേ, ശ്രീനിവാസനും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ച സിനിമകള്‍ മിക്കതും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. എന്നാല്‍ ഏവരെയും ഞെട്ടിപ്പിക്കാനും ചിരിപ്പിക്കാനും ഇതാ അവര്‍ വീണ്ടും ഒന്നിക്കുന്നുവെന്നതു തന്നെയാണ്  ഇപ്പോഴുള്ള പുതിയ വാര്‍ത്തയും.


2017ല്‍ തന്നെ ശ്രീനിവാസനും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുണ്ടാകും. ഇക്കാര്യം ശ്രീനിവാസന്‍ തന്നെയാണ് പറഞ്ഞത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരികോത്സവ കുട്ടികളോടുള്ള സംവാദത്തിലാണ് ഇക്കാര്യം ശ്രീനിവാസന്‍ വ്യക്തമാക്കിയത്. സത്യന്‍ അന്തിക്കാട് ആയിരിക്കും സിനിമ സംവിധാനം ചെയ്യുക.

0Shares