ഇതാ ഒരു രാജ്യം 63 വർഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതുന്നു;18 വയസ്സു തികഞ്ഞ സ്ത്രീകള്‍ക്ക് ഇനി ഇവിടെ മദ്യം വാങ്ങാം, വില്‍ക്കാം, നിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങളില്‍ തൊഴിലെടുക്കാം

  • Post category:news
  • Reading time:1 min read
You are currently viewing ഇതാ ഒരു രാജ്യം 63 വർഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതുന്നു;18 വയസ്സു തികഞ്ഞ സ്ത്രീകള്‍ക്ക് ഇനി ഇവിടെ മദ്യം വാങ്ങാം, വില്‍ക്കാം, നിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങളില്‍ തൊഴിലെടുക്കാം

കൊളംബോ: 63 വർഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതുന്നു. ഇനി മുതല്‍ 18 വയസ്സു തികഞ്ഞ സ്ത്രീകള്‍ക്കും ഇവിടെ മദ്യം വാങ്ങാം. ബുധനാഴ്ച്ചയാണ് ശ്രീലങ്കയില്‍ ധനമന്ത്രി ഇത്തരത്തില്‍ ഒരു പ്രസ്ഥാവന പുറത്തിറക്കിയത്.1950-ല്‍ പാസാക്കിയ നിയമപ്രകാരം ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കാനോ മദ്യ നിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങളില്‍ തൊഴിലെടുക്കാനോ അനുവാദമില്ല.

പുതിയ നിയമപ്രകാരം റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള അംഗീകൃത കേന്ദ്രങ്ങളില്‍ മദ്യപിക്കുന്നതിന് ഇനി സ്ത്രീകള്‍ക്ക് എക്‌സൈസ് കമ്മിഷണറുടെ പ്രത്യേക അനുമതി തേടേണ്ടതില്ല.

0Shares