തിരുവനന്തപുരം/ഇടുക്കി/മലപ്പുറം: ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പിന്‍വലിച്ചു. പകരം അതി ശക്തമായ മഴ പ്രവചിക്കുന്ന ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ശ്രീലങ്കയ്ക്കു പടിഞ്ഞാറ് അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതായാണു വിവരം. ശനിയാഴ്ച മുതല്‍ 11 വരെ കേരളത്തില്‍ അത്യന്തം കനത്ത മഴയ്ക്കു സാധ്യതയെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഞായറാഴ്ച 24 മണിക്കൂറില്‍ 21 സെന്റീമീറ്റര്‍വരെ മഴ പെയ്യാം. ഇക്കാര്യം കണക്കിലെടുത്താണ് ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. വയനാട്ടിലും പത്തനംതിട്ടയിലും ഞായറാഴ്ചവരെ അതി ശക്തമായ മഴ പ്രവചിക്കുന്ന ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. പാലക്കാട്ട് തിങ്കള്‍ വരെ ഓറഞ്ച് അലര്‍ട്ട് തുടരും. കണ്ണൂരിലും കോഴിക്കോട്ടും ഒന്‍പതു വരെ യെല്ലോ അലര്‍ട്ട് തുടരും.
ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു; പകരം ഓറഞ്ച് അലര്‍ട്ട് തുടരും