ഇടുക്കി പൈനാവ് സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഇടുക്കി പൈനാവ് സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

ഇടുക്കി: പൈനാവ് സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന ഒരുഉദ്യോഗസ്ഥയുടെ താന്തോന്നിത്തം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്റര്‍നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അസോസിയേഷന്‍ ഫേസ് ബുക്ക് ഗ്രൂപ്പാണ് സംഭവം ഷെയര്‍ ചെയ്തിരിക്കുന്നത്. ഷെയര്‍ ചെയ്ത് ഒരുമണിക്കൂറിനകം തന്നെ പതിനായികണക്കിനാളുകളാണ് സംഭവത്തിനെതിരേ പ്രതികരിച്ച് കടുത്ത വിമര്‍ശനം ചൊരിഞ്ഞത്. നിരവധി സ്ത്രീകള്‍ കൈകുഞ്ഞുങ്ങളുമായി മണിക്കൂറായി ക്യൂ നില്‍ക്കുന്ന വേളയിലാണ് ടോക്കണ്‍ കൊടുക്കാതെ ടിക്കറ്റ് കൗണ്ടറിന്റെ ഉള്ളില്‍ ഉദ്യോഗസ്ഥര്‍ എന്തക്കയോ സംസാരിച്ചു സമയം തീര്‍ക്കുന്ന കാഴ്ച കണ്ട ഒരുയുവാവാണ് അധികൃതരുടെ നിലപാടിനെതിരേ പ്രതികരിച്ച് മുന്നോട്ട് വന്നത്. കൂടാതെ ഉദ്യോഗസ്ഥരുടെ പ്രതികരണം വീഡിയോവില്‍ പകര്‍ത്തുകയും ചെയ്തു. ടോക്കണ്‍ കൊടുക്കാത്തതിന് കാരണം തിരക്കിയപ്പോള്‍ സൂപ്രണ്ടിനോട് ചോദിക്കണമെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് ഉദ്യോഗസ്ഥ ചെയ്തത്. എന്നാല്‍ ഇങ്ങനെ ഒരു സംഭവം നടക്കുന്ന കാര്യം അറിയാനെ കാര്യങ്ങള്‍ തിരക്കാനോ മറ്റുജീവനക്കാര്‍ തയ്യാറായില്ലയെന്നതും അല്‍ഭുതപ്പെടുത്തുന്നു.

https://www.youtube.com/watch?v=pQP6rlinixA

യുവാവിന്റെ പ്രതികരണം വിവാദമായതോടെ ആശുപത്രിയിലെത്തിയ സ്ത്രീകളടക്കമുള്ളവരും ഒച്ചവക്കാന്‍ തുടങ്ങി. ആശുപത്രിയില്‍ നിന്ന പോയില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന ഭീഷണിയുമായി ഒരു ജീവനക്കാരന്‍ ഇടപെട്ടു. അവസാനം ഒരു ഡോക്ടര്‍ വന്നു കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥ കൂട്ടാക്കിയില്ല. അവരുടെ സീറ്റിലേക്ക് വരാനോ ടോക്കണ്‍ കൊടുക്കാനോ തയാറായില്ല. സംഭവം വീഡിയോവില്‍ പകര്‍ത്തുന്നുണ്ടെന്നും ഷെയര്‍ചെയ്യുമെന്ന് യുവാവ് അറിയിച്ചതോടെ ധിക്കാരത്തോടുകൂടി ഒരു ഔദാര്യമെന്നോണം ടോക്കണ്‍ വിതരണം ചെയ്യാനൊരുങ്ങുകയായിരുന്നു ഉദ്യോഗസ്ഥ. സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റി പാവപ്പെട്ടവരെ വലക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ കടുത്ത പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

0Shares