ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം; കനത്ത മഴയ്ക്ക് സാധ്യത

  • Post category:news
  • Reading time:1 min read
You are currently viewing ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം; കനത്ത മഴയ്ക്ക് സാധ്യത


ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കിയില്‍ ഇപ്പോള്‍ ജലനിരപ്പ് 2402.25 അടിയാണ്. എന്നാല്‍ ഇടമലയാറില്‍ വെള്ളം കുറഞ്ഞ് പരമാവധി സംഭരണ ശേഷിക്ക് താഴെ എത്തി. അതിനാല്‍ ഇടമലയാറില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കും. മുല്ലപ്പെരിയാറില്‍ 141.6 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ബാണാസുരസാഗറില്‍ നീരൊഴുക്ക് കുറഞ്ഞു. ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ താഴ്ത്തി. അതേസമയം ഇന്നും സംസ്ഥാനത്ത് മഴ തുടരും. 8 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. അതിനിടെ തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി.എറണാകുളത്ത് നിന്ന് പാലക്കാട്ടേക്ക് 4 മണി വരെ ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നുള്ള ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്. പരശുറാം കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ദീര്‍ഘദൂര ട്രെയിനുകള്‍ തിരുനെല്‍വേലി വഴി തിരിച്ചുവിട്ടു.

0Shares