ഇടുക്കിയിലെ പട്ടയ മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; പട്ടയ മേള ജനവഞ്ചനയെന്നാരോപിച്ച് മേളയില്‍ നിന്ന് യു.ഡി.എഫ് വിട്ടുനിന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ഇടുക്കിയിലെ പട്ടയ മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; പട്ടയ മേള ജനവഞ്ചനയെന്നാരോപിച്ച് മേളയില്‍ നിന്ന് യു.ഡി.എഫ് വിട്ടുനിന്നു.

ഇടുക്കി: ഇടുക്കിയിലെ പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.  മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇത് ആദ്യമായാണ് മന്ത്രി ഇടുക്കി ജില്ലയില്‍ എത്തുന്നത്. 5300 പട്ടയങ്ങള്‍ വിതരണം ചെയ്യും. ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ തയ്യാറായിട്ടുള്ളത് നെടുങ്കണ്ടം എല്‍.എ ഓഫീസിലും കുറവ് കരിമണ്ണൂര്‍ എല്‍.എ ഓഫീസിലുമാണ്. 1562 പട്ടയങ്ങളാണ് നെടുങ്കണ്ടത്ത് തയ്യാറായത്. 145 എണ്ണം കരിമണ്ണൂരും.

മുരിക്കാശ്ശേരി 516, കട്ടപ്പന 904, ഇടുക്കി 660, പീരുമേട് 1039, രാജകുമാരി 579 എന്നിങ്ങനെയാണ് മറ്റ് എല്‍.എ ഓഫീസുകളില്‍ വിതരണത്തിന് തയ്യാറായ പട്ടയങ്ങള്‍. 136381 പേര്‍ പട്ടയത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ 36977 പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്. പട്ടയ മേള ജനവഞ്ചനയെന്ന് ആരോപിച്ച് മേളയില്‍ നിന്നു യു.ഡി.എഫ് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയാണ്. പട്ടയം ആവശ്യപ്പെട്ട മേഖലകളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് വിട്ടുനില്‍ക്കുന്നത്.

0Shares