ഇടുക്കിയിലെ കൈയ്യേറ്റങ്ങളുടെ മുഴുവന്‍ പട്ടിക തയ്യാറാക്കി നല്‍കാന്‍ റവന്യു മന്ത്രിയുടെ നിര്‍ദേശം.

  • Post category:news
  • Reading time:1 min read
You are currently viewing ഇടുക്കിയിലെ കൈയ്യേറ്റങ്ങളുടെ മുഴുവന്‍ പട്ടിക തയ്യാറാക്കി നല്‍കാന്‍ റവന്യു മന്ത്രിയുടെ നിര്‍ദേശം.

തിരുവനന്തപുരം: ഇടുക്കിയിലെ പട്ടയഭൂമിയിലെ കയ്യേറ്റങ്ങളും അനധികൃത കെട്ടിട നിര്‍മ്മാണത്തിന്റെയും മുഴുവന്‍ പട്ടിക തയ്യാറാക്കാന്‍ ലാന്റ് റവന്യു മന്ത്രിയുടെ നിര്‍ദേശം. കയ്യേറ്റത്തിന്റെ സ്വഭാവം, കയ്യേറ്റ ഭൂമിയിലെ നിര്‍മ്മാണം, കയ്യേറ്റത്തിന്റെ വ്യാപ്തി എന്നിവ കണക്കിലെടുത്താവണം റിപ്പോര്‍ട്ട് തയാറാക്കേണ്ടതെന്നും നിര്‍ദേശത്തില്‍ എടുത്ത് പറയുന്നു.

മൂന്നാറിലെ സ്ഥിതിഗതികള്‍ അങ്ങേയറ്റം ഗുരുതരമാണെന്ന് ചൂണ്ടിക്കാണിച്ച് ലാന്റ് റവന്യു കമ്മീഷണര്‍ നിയമസഭ പരിസ്ഥിതി കമ്മറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കയ്യേറ്റങ്ങളുടെ വിശദമായ പട്ടിക തയ്യാറാക്കാന്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ലാന്റ് റവന്യു കമ്മീഷണര്‍ക്കും റവന്യു സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയത്.

0Shares