ഇടമലയാര്‍ അണക്കെട്ടിൻ്റെ ഷട്ടറുകള്‍ തുറന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഇടമലയാര്‍ അണക്കെട്ടിൻ്റെ ഷട്ടറുകള്‍ തുറന്നു

ഇടുക്കി: കനത്ത മഴയെ തുടര്‍ന്നു ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇടമലയാര്‍ ഡാം വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് തുറന്നത്. അണക്കെട്ടിലെ ജലനിരപ്പ് 169.56 അടി പിന്നിട്ടതോടെയാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്.ബുധനാഴ്ച രാവിലെ ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഭൂതത്താന്‍ക്കെട്ടില്‍ മൂപ്പത് മീറ്ററോളം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ 164 ഘനമീറ്റര്‍ (1,64,000 ലിറ്റര്‍) വെള്ളം പെരിയാറിലേക്ക് ഒഴുക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.എന്നാല്‍ നിരൊഴുക്ക് ശക്തമായതോടെയാണ് അണക്കെട്ടിലെ നാല് ഷട്ടറുകളും തുറന്നത്. ഇതുമൂലം പെരിയാറില്‍ ഒന്നര മീറ്റര്‍ വരെ ജലനിരപ്പുയര്‍ന്നേക്കും. പെരിയാറിന്റെ കരയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

0Shares