ഇടത് മുന്നണി നേരത്തെ സ്ഥാനാർത്ഥിയെ നിശ്ചയിച്ച് പ്രവർത്തനം തുടങ്ങി; യു.ഡി.എഫിന്‍റെയോ കെ.പി.സി.സിയുടെയോ പ്രശ്നമല്ല; വട്ടിയൂര്‍ക്കാവില്‍ പിന്നിലായതിന്‍റെ കാരണങ്ങളുമായി യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാർ

  • Post category:news
  • Reading time:1 min read
You are currently viewing ഇടത് മുന്നണി നേരത്തെ സ്ഥാനാർത്ഥിയെ നിശ്ചയിച്ച് പ്രവർത്തനം തുടങ്ങി; യു.ഡി.എഫിന്‍റെയോ കെ.പി.സി.സിയുടെയോ പ്രശ്നമല്ല; വട്ടിയൂര്‍ക്കാവില്‍ പിന്നിലായതിന്‍റെ കാരണങ്ങളുമായി യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാർ

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വളരെ നേരത്തെ പ്രചാരണം തുടങ്ങിയെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ കെ. മോഹൻകുമാർ. 2019 മെയ് 23 ന് സുനിശ്ചിതമായതാണ് ഉപതെരഞ്ഞെടുപ്പെന്നും ജൂണിൽ തന്നെ ഇടതുമുന്നണി സ്ഥാനാ‍ർത്ഥിയെ നിശ്ചയിച്ച് പ്രവ‍ർത്തനം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തിന്‍റെ പിന്തുണ മറ്റ് സമുദായങ്ങൾക്കെതിരാണെന്ന പ്രചരണമുണ്ടായി. അത് പ്രതിരോധിക്കാനായില്ല.

കെ.മുരമീധരന്‍റെ പിന്തുണക്കുറവിനെക്കുറിച്ച് ഞാനല്ല അഭിപ്രായം പറയേണ്ടത്. അവസാന ആഴ്ചയിൽ മാത്രമാണ് യു ഡി എഫിന് പ്രചരണ രംഗത്ത് മുന്നിലെത്താനായത്,””ഉറുമ്പിനെ ഒട്ടകമാക്കാൻ കഴിയുന്ന പ്രചാരണ രീതി വന്നിരിക്കുന്നു. സമൂഹ മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും ഉപയോഗിച്ചുള്ള പ്രചരണത്തിലേക്ക് മാറി. ഈ സാധ്യത പ്രയോജനപ്പെടുത്തണം.

‘ജൂൺ ആദ്യവാരത്തോടെ ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമങ്ങൾ ശ്രദ്ധാപൂർവ്വം ആരംഭിച്ചു. ഏതാനും താലൂക്കിലെ വെള്ളപ്പൊക്കം രണ്ടാം പ്രളയമാക്കി മേയറുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനം ഇതിന്‍റെ ഭാഗമാണ്.

2017 ലെ ഓഖി കോ‍പ്പറേഷന്‍റെ ഭാഗങ്ങളിൽ ബാധിച്ചു. എന്നാൽ അന്ന് ചെയ്യാത്ത പ്രവ‍ർത്തനമാണ് 2019 ഓഗസ്റ്റിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ സമയത്ത് കോർപ്പറേഷൻ നടത്തിയത്. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടത്തിയതായിരുന്നു,”- അദ്ദേഹം കുറ്റപ്പെടുത്തി.

“കെ. മുരളീധരൻ വടകരയിൽ ഒരു രാഷ്ട്രീയ വെല്ലുവിളി ഏറ്റെടുത്തു. അതിൽ അദ്ദേഹം വിജയിച്ചു. ഉപതെരഞ്ഞെടുപ്പിന് ഭരണമാറ്റത്തിന്‍റെ പ്രസക്തിയുണ്ടായിരുന്നില്ല. ഇടതുമുന്നണിയെ സംബന്ധിച്ച് അവ‍ർക്ക് വട്ടിയൂർക്കാവിലെ വിജയം ആവശ്യമായിരുന്നു. അവ‍ർ നേരത്തെ സ്ഥാനാർത്ഥിയെ നിശ്ചയിച്ച് പ്രവർത്തനം തുടങ്ങി. യു.ഡി.എഫിന്‍റെയോ കെ.പി.സി.സി.യുടെയോ പ്രശ്നമല്ല.- മോഹന്‍കുമാര്‍ പറയുന്നു.

0Shares