
ഇടതു പാര്‍ട്ടികള്‍ക്ക് വ്യക്തമായ വേരോട്ടമുള്ള മണ്ണാണ് തമിഴ്‌നാട്. മധുര,കോയമ്പത്തൂര്‍ ലോക്‌സഭ മണ്ഡലങ്ങളില്‍ സി.പി.എമ്മിന് ശക്തമായ അടിത്തറയുണ്ട് എന്നത് പലകുറി തമിഴ് ജനത തെളിയിച്ചു കഴിഞ്ഞു. തമിഴിലെ ചരിത്രം വീണ്ടും ചരിത്രം ആവര്‍ത്തിക്കാന്‍ ഇടതുപ്രസ്ഥാനങ്ങള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോള്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന മുന്നണിയില്‍ സി.പി.എം അതിന്‍റെ നിര്‍ണ്ണായക റോള്‍ ഭംഗിയാക്കുന്നു.

ശരിയായ അര്‍ത്ഥത്തില്‍ തമിഴ്നാട്ടില്‍ ഇടതു മുന്നണി നേരിടുന്നത് ബി.ജെ.പി നേതൃത്വം നല്‍കുന്ന പാട്ടാളി മക്കള്‍ കക്ഷി, ഡി.എം.ഡി.കെ അണ്ണാ ഡി.എം.കെ കക്ഷികളെയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും തമിഴ് നാട്ടില്‍ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കളം നിറഞ്ഞു കഴിഞ്ഞു. പൊള്ളാച്ചിയിലുണ്ടായ പീഢനം പ്രധാനമായും മുന്‍നിര്‍ത്തിയാണ് ഇടതു പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം. അതില്‍ തന്നെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളുടെ രോഷത്തില്‍ തമിഴ് നാട് ചുട്ടുപൊള്ളുകയാണ്.
ഇടത് വനിതാ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനികളും യുവതികളും അണിനിരന്ന മനുഷ്യചങ്ങല പുതിയ ചരിത്രമായി മാറുന്നതും രാജ്യം കണ്ടു. തമിഴ്നാട് ചുവക്കുമ്പോള്‍ വാടുന്നത് താമരയാണ്. ആദ്യ യു.പി.എ സര്‍ക്കാരില്‍ 64 എം. പി മാരുള്ള പ്രസ്ഥാനമായിരുന്നു ഇടതുപക്ഷം. ആ തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്തിന്‍റെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് 2004 ല്‍ ഭരണത്തിലേറിയെന്നതും ഇടതുപക്ഷത്തിന്‍റെ കരുത്ത് വെളിവാക്കുന്നതാണ്.
