ഇടതു പക്ഷത്തിൻ്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ഈ കേസ് മാറാന്‍ പാടില്ല; ആനി രാജ

  • Post category:news
  • Reading time:1 min read
You are currently viewing ഇടതു പക്ഷത്തിൻ്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ഈ കേസ് മാറാന്‍ പാടില്ല; ആനി രാജ

തിരുവനന്തപുരം: വാളയാറിലെ പെൺകുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം നടത്തണമെന്ന് ദേശീയ മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ. സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണം, കേരളത്തില്‍ ആസിഫമാര്‍ ഉണ്ടാകാന്‍ പാടില്ല. പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഇല്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തണമെന്നും ഇടതു പക്ഷത്തിൻ്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ഈ കേസ് മാറാന്‍ പാടില്ലെന്നും ആനി രാജ പറഞ്ഞു.

അതേസമയം കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ പൊലീസ് അപ്പീല്‍ നൽകാനൊരുങ്ങുകയാണ്. എ.ജിയുടെ നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അപ്പീല്‍ സമര്‍പ്പിക്കുന്നതെന്ന് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ് സുരേന്ദ്രന്‍ വ്യക്തമാക്കി.

വാളയാറില്‍ പീഡനം മൂലം സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ 4 പ്രതികളെയാണ് കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടത്. പീഡനം നടന്നതിൻ്റെ തെളിവുകള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍‌ട്ടിലുണ്ടായിട്ടും കേസ് വിജയിക്കാത്തത് പ്രേസിക്യൂഷൻ്റെയും പൊലീസിൻ്റെയും വീഴ്ചയാണെന്നായിരുന്നു വിലയിരുത്തല്‍. ഇതിനെതിരെ വാൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രതികൾക്ക് വേണ്ടി പോലീസ് ഒത്ത് കളിച്ചു എന്നാണ് ആരോപണം.

0Shares