
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബി.ജെ.പി വീണ്ടും ഭരണത്തിലേക്ക്. ഹിമാചലും ബി.ജെ.പി തന്നെ കൈപ്പിടിയില്‍ ഒതുക്കിയതോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം വ്യക്തമായി. വോട്ട് നില ഗുജറാത്തില്‍ ബി.ജെ.പി – 98, കോണ്‍ഗ്രസ് – 81, മറ്റുള്ളവര്‍ – 3. ഹിമാചലില്‍ ബി.ജെ.പി- 44, കോണ്‍ഗ്രസ് 20 , മറ്റുള്ളവര്‍ 4.ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉള്‍പ്പടെ ബി.ജെ.പി. യുടെ പല പ്രമുഖ സ്ഥാനാര്‍ത്ഥികളും ലീഡ് നേടാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഉള്ളത് എന്ന് ഔദ്യോഗിക ഫലം കാണിക്കുന്നു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഫലം നല്‍കുന്ന സൂചന ബി.ജെ.പിക്ക് ആശ്വാസം നല്‍കുന്നതാണ്. അതേസമയം, ഐ.എന്‍.ഡി.സി സ്ഥാനാര്‍ഥി ആയ ജിഗ്നേഷ് മേവനിവന്‍ വിജയം നേടി. 23,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ജിഗ്നേഷ് വിജയിച്ചു കയറിയത്. കോണ്‍ഗ്രസ്സിന്‍റെയും ആം ആദ്മി പാര്‍ട്ടിടുടെയും പിന്തുണയോടെ മത്സരിക്കുന്ന ജിഗ്നെശ ബി.ജെ.പി യുടെ ചക്രവര്‍ത്തി ഹാര്‍ഖഭായിയെ ആണ് തോല്‍പ്പിച്ചത്.
രാജ്‌കോട്ട് വെസ്റ്റില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിജയ് രൂപാണി വിജയിച്ചു. ആദ്യഘട്ടങ്ങളില്‍ വിജയ് രൂപാണി പിന്നിലായിരുന്നെങ്കിലും വ്യക്തമായ ലീഡ് നേടിയാണ് അദ്ദേഹത്തിന്റെ വിജയം. പട്ടേല്‍ സമുദായം സൂറത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചെങ്കിലും മറ്റുള്ളവര്‍ ബിജെയ്പിക്കൊപ്പം നിന്നതാണ് ഗുജറാത്തില്‍ നില മെച്ചപ്പെടുത്താന്‍ ബി.ജെ.പിയെ സഹായിച്ചത്. ഗ്രാമീണ മേഖലകള്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം നിന്നതാണ് കോണ്‍ഗ്രസിന് മികച്ച പ്രകടനം നടത്താന്‍ സഹായകമായത്. എന്നാല്‍ ഇതുവരെയും കോണ്‍ഗ്രസിനൊപ്പം ഉറച്ച് നിന്ന ആദിവാസി മേഖലയിലെ മണ്ഡലങ്ങള്‍ ഇത്തവണ ബി.ജെ.പിയിലേക്ക് പോയത് കോണ്‍ഗ്രസിന് തിരിച്ചടിയായി.
കോണ്‍ഗ്രസ് പ്രധാനമായും നേട്ടമുണ്ടാക്കിയത് സൗരാഷ്ട്ര-കച്ച് മേഖലയിലാണ്. ഇവിടെ കോണ്‍ഗ്രസ് സീറ്റുകള്‍ 16ല്‍നിന്ന് 31 ആയി ഉയര്‍ന്നു. ബി.ജെ.പിയുടേത് 32 സീറ്റുകളില്‍നിന്ന് 22 സീറ്റുകളായി കുറഞ്ഞു. കാര്‍ഷിക മേഖലയായ ഇവിടെ കര്‍ഷകര്‍ക്കുണ്ടായ നിരാശയും ഭരണപക്ഷത്തോടുള്ള എതിര്‍പ്പും ബി.ജെ.പിക്ക് തിരിച്ചടിയായി എന്നുവേണം കരുതാന്‍. വലിയ കര്‍ഷക സമരങ്ങള്‍ നടന്ന മേഖലയുമാണിത്.
വിജയിക്കാനായില്ലെങ്കിലും മികച്ച മുന്നേറ്റുണ്ടാക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. വടക്കന്‍ ഗുജറാത്തിലും സൗരാഷ്ട്രയിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായി. 150 വരെ സീറ്റ് നേടുമെന്ന ബി.ജെ.പിയുടെ വിശ്വാസത്തിന് തിരിച്ചടിയുണ്ടാക്കാനായി എന്നതാണ് പ്രധാന നേട്ടം.
