ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഉടമകൾ ഇന്ത്യയിൽ ഫുട്ബോൾ ക്ലബ്ബ് വാങ്ങാൻ ഒരുങ്ങുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഉടമകൾ ഇന്ത്യയിൽ ഫുട്ബോൾ ക്ലബ്ബ് വാങ്ങാൻ ഒരുങ്ങുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഉടമകൾ ഇന്ത്യയിൽ ഫുട്ബോൾ ക്ലബ്ബ് വാങ്ങാൻ ഒരുങ്ങുന്നു. ടീമിന് വേണ്ടി ക്ലബ്ബിൻെറ ചീഫ് എക്സിക്യൂട്ടീവ് ഫെറാൻ സോറിയാനോയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.അടുത്തിടെ ഒരു ചൈനീസ് ക്ലബ്ബിൽ വലിയ തുക സിറ്റി ഉടമകൾ നിക്ഷേപിച്ചിരുന്നു. ഇതിന് പുറമെയാണ് ഇന്ത്യയിലെ ഫുട്ബോൾ വിപണി ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് പുറമെ ന്യൂയോർക്ക് സിറ്റി, മെൽബൺ സിറ്റി, യോക്കോഹാമ എഫ് മാരിനോസ് തുടങ്ങിയ ക്ലബ്ബുകളിലും സിറ്റിയുടെ ഉടമകൾക്ക് ഷെയറുകളുണ്ട്.

“ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന ഇന്ത്യയിലെയും ചൈനയിലെയും വിപണിയിൽ ഞങ്ങൾക്ക് ഏറെ താൽപര്യമുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിൽ ക്ലബ്ബ് വാങ്ങുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഈ വർഷം അത് സാധ്യമാവും എന്നാണ് കരുതുന്നത്,” ഫെറാൻ സോറിയാനോ പറഞ്ഞു.

0Shares