ഇംഗ്ലീഷില്‍ ചോദ്യം ചോദിച്ച അവതാരകയുടെ മുന്നില്‍ കാവ്യാ മാധവന്‍ കിടന്നു ഉരുളുന്നു; സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും വൈറലാകുന്ന വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing ഇംഗ്ലീഷില്‍ ചോദ്യം ചോദിച്ച അവതാരകയുടെ മുന്നില്‍ കാവ്യാ മാധവന്‍ കിടന്നു ഉരുളുന്നു; സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും വൈറലാകുന്ന വീഡിയോ കാണാം

കൊച്ചി: മലയാളത്തിന്റെ പ്രിയനായികയാണ് കാവ്യ മാധവന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം താരം പടങ്ങളൊന്നും ചെയ്തിട്ടില്ല. എന്നാല്‍ ദിലീപ് ജയിലിലായതിന് ശേഷം കാവ്യകൂടി അറസ്റ്റിന്റെ നിഴലില്‍ നില്‍ക്കുന്ന ഈ സാഹര്യത്തിലും കാവ്യയുടെ പഴയൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സൈമ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കാവ്യയോട് സൈമ അവാര്‍ഡിനെക്കുറിച്ചും ധരിച്ച സാരിയെക്കുറിച്ചും അവതാരക ചോദിക്കുന്ന ദൃശ്യമാണ് ഇപ്പോഴും പ്രചരിക്കുന്നത്. അമ്മയോടൊപ്പമാണ് കാവ്യ അവാര്‍ഡ് നിശയ്ക്ക് എത്തിയത്. ‘നിങ്ങളുടെ സാരി നന്നായിട്ടുണ്ട്. സാരിയെക്കുറിച്ച് പറയാമോ” എന്ന് അവതാരക ചോദിച്ചു. ചോദ്യം കേട്ട കാവ്യ ആദ്യം അമ്മയെ നോക്കി ചിരിച്ചു.’ഇറ്റ്സ് എ നോര്‍മല്‍ സാരി’ എന്ന് പറഞ്ഞ് തടിതപ്പാന്‍ നോക്കി. പിന്നെയും ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ആരാണ് സാരി തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് മൈ മോം’ എന്ന് പറഞ്ഞ് അമ്മയെ നോക്കി വീണ്ടും ചിരിച്ചു. സൈമാ ആവാര്‍ഡിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ഇറ്റ്സ് മൈ ഫസ്റ്റ് സൈമ അവാര്‍ഡ്. താങ്ക്യു എന്ന് പറഞ്ഞ് കാവ്യ സ്ഥലം വിടുകയായിരുന്നു. നടിയെ കളിയാക്കിയിട്ട വീഡിയോയെ നിരവധിപ്പേര്‍ വിമര്‍ശിച്ചു തുടങ്ങിയിട്ടുണ്ട്. അവള്‍ക്കറിയാവുന്ന രീതിയില്‍ കൈകാര്യം ചെയ്തല്ലോ എന്നാണ് പലരും പറയുന്നത്. ശരാശരി ഒരു മലയാളി ഇങ്ങനെയായിരിക്കും ഇംഗ്ലീഷ് പറയുക എന്നും ചിലര്‍ കമന്റിടുന്നുണ്ട്. വീഡിയോ കാണാം.

0Shares