ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനും എതിരായ ഏകദിന ട്വന്റി 20 ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. പുതുതായി ഐ. പി.എല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വക്കുന്ന അമ്പാട്ടി റായിഡു, കെ.എല്‍ രാഹുല്‍ എന്നിവരാണ് ഏകദിന ടീമില്‍ ഇടം കണ്ടെത്തിയത്. എന്നാല്‍ ഐ.പി.എല്ലില്‍ മികച്ച താരമായിരുന്ന റായിഡുവിനെ ട്വന്റി20 ടീമിലേക്ക് പരിഗണിച്ചിട്ടില്ല. വിരാട് കോഹ്ലി, ശിഖര്‍ ധവാന്, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, അമ്പാട്ടി റായിഡു, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബൂംറ, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ശര്‍ദ്ധുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഏക ദിന ടീമിലുണ്ട്.
വിരാട് കോഹ്ലി, ശിഖര്‍ ധവാന്, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍,സുരേഷ് റെയ്ന, മനീഷ് പാണ്ഡെ, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബൂംറ, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ട്വന്റി 20 ടീമിലുള്ളത്.
ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനും എതിരായുള്ള ഏകദിന ട്വന്റി20 ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു