ആ സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്ക് 15 വര്‍ഷം കാത്തിരിക്കേണ്ടി വന്നു; നൈല ഉഷ പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ആ സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്ക് 15 വര്‍ഷം കാത്തിരിക്കേണ്ടി വന്നു; നൈല ഉഷ പറയുന്നു

അവതാരകയായും നടിയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നൈല ഉഷ. തന്‍റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം നേടിയ സന്തോഷത്തിലാണ് നൈല ഉഷ. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദിനെ കണ്ട സന്തോഷത്തിലാണ് നൈല ഉഷ.

https://www.facebook.com/Nyla4u/photos/a.287068774786335/1185750718251465/?type=3&theater

യു.എ.ഇയില്‍ ജീവിക്കുന്ന ഏതൊരാളുടെയും സ്വപ്നം അതെന്തായിരിക്കും. തനിക്ക് ആ സ്വപ്നം സാക്ഷാത്കരിക്കാൻ 15 വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്ന് പറഞ്ഞിരിക്കുകയാണ് നടിയും അവതാരകയുമായ നൈല ഉഷ. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദിനെ സന്ദര്‍ശിക്കണമെന്നത് യു.എ.ഇയിൽ താമസിക്കുന്നവരുടെ സ്വപ്നമായിരിക്കുമെന്ന് ഉറപ്പ്. 15 വര്‍ഷം കാത്തിരുന്ന ശേഷമാണ് തനിക്ക് ആ അവസരം ലഭിച്ചത് – നൈല ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസത്തെ ഒരു ഇഫ്‍താറിനിടെയാണ് ദുബായ് ഭരണാധികാരിയെ കാണാനും സംസാരിക്കാനും നൈലയ്ക്ക് അവസരം ലഭിക്കുകയാണ്ടായത്. ഷൈഖ് മുഹമ്മദിനെ കണ്ടുമുട്ടാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണെന്നും ഈ രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങള്‍ക്കും ഷൈഖ് മുഹമ്മദിന് നന്ദി അറിയിക്കുന്നുവെന്നും ഈയൊരവസരം ഒരുക്കിയ ദുബായ് മീഡിയ ഓഫീസിനും നൈല ഫേസ്ബുക്ക് പോസ്റ്റില്‍ നന്ദി പറയുന്നുണ്ട്. സിനിമയിലെത്തും മുമ്പ് ദുബായില്‍ റേഡിയോ അവതാരകയായിരുന്നു നൈല.

0Shares