
ന്യൂഡല്‍ഹി: നഗരത്തില്‍ പൊതുടോയ്‌ലറ്റുകള്‍ എവിടെയൊക്കെ എന്ന് കണ്ടെത്താന്‍ ജനങ്ങള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. പൊതുടോയ്‌ലറ്റുകള്‍ കൂടുതല്‍ ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ക്ക് ഇവ ജിയോടാഗ് ചെയ്യാനും കോടതി നിര്‍ദ്ദേശം നല്‍കി.തിരക്ക് കൂടുതല്‍ ഉള്ള ഇടങ്ങളില്‍ പൊതുടോയ്‌ലറ്റുകള്‍ ആവശ്യത്തിനുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കോടതി പറഞ്ഞു.ശഹ്ബാദ് പ്രദേശത്തെ ചേരിനിവാസികളായ ചിലര്‍ ടോയ്‌ലറ്റ് വിഷയത്തില്‍ നല്‍കിയ പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.

വാഷ്റൂമുകള്‍ നഗത്തില്‍ ഉണ്ടെങ്കിലും ഇവ പലപ്പോഴും എവിടെയാണെന്ന് ആളുകള്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല. വരുന്ന ഒക്ടോബര്‍ 30 ന് മുന്‍പേ ഇക്കാര്യത്തില്‍ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് തയ്യാറാക്കാനും ഓണ്‍ലൈന്‍ മാപ്പുകളിലും ആപ്ലിക്കേഷനുകളിലും ഇതേക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാക്കാനും ആക്റ്റിംഗ് ചീഫ്ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് നിര്‍ദ്ദേശിച്ചു.
