ആ വൈറല്‍ ഗേള്‍ നിരഞ്ജനയാണ്; കുസൃതിയോടെ നാവ് പുറത്തേക്ക് ഇട്ട് നോക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി ആരെന്നറിയാം

  • Post category:news
  • Reading time:1 min read
You are currently viewing ആ വൈറല്‍ ഗേള്‍ നിരഞ്ജനയാണ്; കുസൃതിയോടെ നാവ് പുറത്തേക്ക് ഇട്ട് നോക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി ആരെന്നറിയാം

കൊച്ചി: ഒടുവില്‍ വര്‍ഷങ്ങളായി വൈറലായികൊണ്ടിരിക്കുന്ന ആ കുഞ്ഞു ഗേളിന്റെ ചിത്രം ആരുടോതാണെന്ന കണ്ടെത്തി.
ബംഗലൂരുവിലെ നാഷണല്‍ ഏയറോസ്‌പൈസ് ലാബില്‍ ജീവനക്കാരനായ രൂപേഷ് അഞ്ചുമനയുടെ പുത്രി നിരഞ്ജനയുടെ ചിത്രമാണിത്. മലയാളിയുടെ സോഷ്യല്‍ ഇടങ്ങളില്‍ പ്രോഫൈല്‍ പിക്ച്ചറായും, ഗുഡ്‌മോണിംഗും ശുഭദിനം എഴുതിയും, ഫോട്ടോ കമന്റായും ഒക്കെ പ്രചരിക്കുന്ന ചിത്രമാണ് ഇത്. കുസൃതിയോടെ നാവ് പുറത്തേക്ക് ഇട്ട് നോക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി ആരെന്നറിയാന്‍ പലരും അന്ന് ശ്രമം തുടങ്ങിയിരുന്നു. 2012 ല്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെടാന്‍ തുടങ്ങിയ ഫോട്ടോ നിരവധി തവണ നമ്മുടെ ഒക്കെ സ്ട്രീമിലൂടെയും വാട്ട്‌സ്ആപ്പ് വഴിയും കടന്ന് പോയിട്ടുണ്ട്. ഫേസ്ബുക്കിന് പുറത്തും ചിത്രം ഹിറ്റായിരുന്നു. ചില സ്ഥലങ്ങളില്‍ ബസുകളിലും, ഓട്ടോകളിലും ഈ പെണ്‍കുട്ടിയുടെ ചിത്രം ഇടം പിടിച്ചിരുന്നു. ഈ ഫോട്ടോയുടെ രഹസ്യം ലോകം അറിഞ്ഞത് ഞാനെടുത്ത ഫോട്ടോകള്‍ എന്ന ഗ്രൂപ്പില്‍ നടത്തിയ ഒരു പോസ്റ്റോടെയാണ്. അനവധിപ്പേര്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന ഈ ഗ്രൂപ്പില്‍ പിതാവ് രൂപേഷ് ഞാനെടുത്ത മകളുടെ ഫോട്ടോ എന്ന പേരില്‍ പോസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ ഇപ്പോഴത്തെ ഫോട്ടോയും പോസ്റ്റ് ചെയ്താണ് രൂപേഷ് മറുപടി നല്‍കിയത്. ഇതോടെയാണ് മാധ്യമങ്ങള്‍ക്ക് കുട്ടിയെ തിരിച്ചറിയാന്‍ കാരണമായത്.

0Shares