തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കര്‍(40) അന്തരിച്ചു. അപകടത്തില്‍ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ബാലഭാസ്‌ക്കറിനെ ഒന്നിലധികം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അപടനില തരണം ചെയ്ത് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. കുടുംബവുമായി ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്. ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനി അപകടത്തില്‍ മരിച്ചിരുന്നു. ബാലഭാസ്‌കറിനൊപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്.
പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാളെ സംസ്‌കരിക്കും. പൂജപ്പുരയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. തൃശൂരില്‍ നിന്നും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴി തിരുവനന്തപുരത്ത് വെച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ കഴിഞ്ഞ രണ്ടാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ജീവിതത്തിലേക്ക് ബാലഭാസ്‌കര്‍ തിരികെ എത്തും എന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് മരണവാര്‍ത്ത എത്തുന്നത്. കഴിഞ്ഞ 25ന്, ദേശീയ പാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പ് ജങ്ഷന് സമീപം പുലര്‍ച്ചെ നാലോടെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഏകമകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ചികിത്സയിലാണ്. ബാലഭാസ്‌കറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന ആശുപത്രി അധികൃതരുടെ പ്രതികരണം വന്ന് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പാഴാണ് മരണവാര്‍ത്ത എത്തിയത്.17ാം വയസില്‍ സിനിമയില്‍ സംഗീതം സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചു.മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ സംഗീത്ഘര്‍ പുരസ്‌കാര്‍ ലഭിച്ചിരുന്നു. മംഗല്യപല്ലക്ക്, പാഞ്ചജന്യം, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു. നിനക്കായ, ആദ്യമായ്(ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്), നീയറിയാന്‍, മിഴിയിലാരോ, തകധിമിധാ, ഹലോ, നാട്ടിലെ താരം എന്നിവയാണ് ബാലബാസ്‌കര്‍ നിര്‍മിച്ച സംഗീത ആല്‍ബങ്ങള്‍.
