ആ ‘മാഡം’ കാവ്യാ മാധവന്‍ തന്നെ

  • Post category:news
  • Reading time:1 min read
You are currently viewing ആ ‘മാഡം’ കാവ്യാ മാധവന്‍ തന്നെ


കൊച്ചി: കൊച്ചിയിൽ അർധരാത്രി നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഉള്‍പ്പെട്ട മാഡം ‘കാവ്യാ മാധവന്‍ ‘ആണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി മാധ്യമങ്ങളോട് വെളിപ്പെടുത്തി. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ പൾസർ സുനി കൈമാറിയെന്ന് സംശയിക്കുന്ന മാഡം ആരെന്നത് ഇതുവരെ പൊതുസമൂഹത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. തനിക്ക് ആരേയും ബ്‌ളാക് മെയില്‍ ചെയ്യേണ്ട ആവശ്യമില്ല. എല്ലാത്തിനും തെളിവുണ്ടെന്നും പള്‍സര്‍സുനി പറഞ്ഞു. താന്‍ കള്ളനല്ലേയെന്നും കള്ളന്റെ കുമ്പസാരം എന്തിനാണ് കേള്‍ക്കുന്നതെന്നും മാധ്യമ പ്രവര്‍ത്തകരോട് സുനി ചോദിച്ചു.

എറണാകുളം സി. ജെ. എം കോടതിയില്‍ സുനിയെ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു വെളിപ്പെടുത്തല്‍. മാഡം കാവ്യയാണെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നവല്ലോയെന്നും സുനില്‍ പറഞ്ഞു.നടി ആക്രമിക്കപ്പെട്ട സംഭവത്തിനുപിന്നില്‍ ഒരു മാഡം ഉണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണനായിരുന്നു.

0Shares