ആ ഭാഗ്യത്തിനായി മഞ്ജുവാര്യര്‍ കാത്തിരിക്കുന്നു, മമ്മൂട്ടിയുടെ ഒരു വാക്കിനായി

  • Post category:news
  • Reading time:1 min read
You are currently viewing ആ ഭാഗ്യത്തിനായി മഞ്ജുവാര്യര്‍ കാത്തിരിക്കുന്നു, മമ്മൂട്ടിയുടെ ഒരു വാക്കിനായി

മമ്മൂട്ടിയെപ്പോലെ ഇത്ര നന്നായി സൗന്ദര്യം സൂക്ഷിക്കുന്ന, ഹാന്‍സം ആയ മെഗാസ്റ്റാര്‍ വേറെ ആരുണ്ട്? അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നതാണ് എന്‍റെ ഭാഗ്യം. പറയുന്നത് മലയാളത്തിന്റെ പ്രിയ നായിക മഞ്ജുവാര്യര്‍ ആണ്. പണ്ടും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ വല്യ ആഗ്രഹമായിരുന്നു. അന്നത് നടന്നില്ല. തിരിച്ചു വന്നശേഷവും ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് മമ്മൂക്ക എന്ന മഹാനടന്റെയൊപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കാന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറയുന്നത്.

ഞങ്ങളെ ഒരുമിപ്പിക്കാന്‍ പറ്റിയ സിനിമ ആരെങ്കിലും സൃഷ്ടിക്കട്ടെ, കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂക്ക തരട്ടെ, ജീവിതത്തില്‍ ഏറ്റവും പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്ന ഭാഗ്യമാണത്. മഞ്ജു പറയുന്നു.

0Shares