ആ തെറ്റിന്‍റെ തിക്തഫലംഇപ്പോഴും ദുരന്തമായി അനുഭവിക്കുന്നു; സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് ജീവിതത്തിൽ ചെയ്‌ത ഏറ്റവും വലിയ പാതകമെന്ന് രമേശ്‌ ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing ആ തെറ്റിന്‍റെ തിക്തഫലംഇപ്പോഴും ദുരന്തമായി അനുഭവിക്കുന്നു; സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് ജീവിതത്തിൽ ചെയ്‌ത ഏറ്റവും വലിയ പാതകമെന്ന് രമേശ്‌ ചെന്നിത്തല

താന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ പാതകമായിരുന്നു ടി.പി സെന്‍കുമാറിനെ ഡി.ജി.പിയാക്കിയ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ആ തെറ്റിന്റെ തിക്തഫലംഇപ്പോഴും ദുരന്തമായി അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരാളുടെ ചുമതല തീര്‍ന്നപ്പോള്‍ ഒ​രു മ​ല​യാ​ളി സ്ഥാ​ന​ത്തേ​ക്ക് വ​ര​ട്ടെ എ​ന്നാ​ണ് താ​ന്‍ ചി​ന്തി​ച്ച​ത്. അ​ല്ലാ​തെ മ​റ്റൊ​ന്നും ആ​ലോ​ചി​ച്ചി​ല്ല. ച​ക്ക​യ​ല്ലല്ലോ ചൂഴ്ന്ന്​നോ​ക്കാ​നെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. സ​മീ​പ​കാ​ല​ത്തെ സെ​ന്‍​കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന​ക​ളും നി​ല​പാ​ടു​ക​ളും വ​ന്‍ വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ചെ​ന്നി​ത്ത​ലയുടെ തുറന്ന് പറച്ചിൽ.

ര​മേ​ശ് ചെ​ന്നി​ത്ത​ല ഡി​.ജി​.പി​യാ​ക്കി​യ സെ​ന്‍​കു​മാ​റി​നെ പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യ​തി​ന് പി​ന്നാ​ലെ സ്ഥാ​ന​ത്തു നി​ന്നും മാ​റ്റി. ഇ​തി​നെ​തി​രേ കോട​തി​യെ സ​മീ​പി​ച്ച സെ​ന്‍​കു​മാ​ര്‍ പി​ന്നീ​ട് ഡി.​ജി​.പി സ്ഥാ​ന​ത്തി​രു​ന്നാ​ണ് സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ച്ച​ത്.

0Shares