ഹൈദരാബാദ്: 2002 ല്‍ ഈശ്വര്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ പ്രഭാസ് എന്ന നായകന്‍ വര്‍ഷത്തില്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിരുന്നുള്ളു. അതിനാല്‍ തന്നെ വളരെ കുറിച്ച് സിനിമകളില്‍ മാത്രമേ പ്രഭാസ് അഭനയിച്ചുള്ളൂ. കെരട്ടാല ശിവ സംവിധാനം ചെയ്ത മിര്‍ച്ചി എന്ന സിനിമയ്ക്ക് ശേഷമായിരുന്നു രാജമൗലിയ്ക്കൊപ്പം ബാഹുബലിയിലേക്ക് പ്രഭാസ് എത്തിയത്. 2005 ല്‍ ‘ഛത്രപതി’ എന്ന സിനിമയിലൂടെയായിരുന്നു പ്രഭാസും രാജമൗലിയും ആദ്യമായി ഒന്നിക്കുന്നത്. എന്നാല്‍ ബാഹുബലി ലോകം കീഴടക്കിയപ്പോള്‍ പ്രഭാസിന്റെ കരിയറില്‍ തന്നെ മാറ്റമുണ്ടാക്കി എന്നുതന്നെ പറയാം. ഇതോടെ തെലുങ്കിലെ ചോക്ലേറ്റ് ഹീറോ ആയിരുന്ന പ്രഭാസ് ലോകം അറിയപ്പെടുന്ന നടനായി മാറി. രണ്ട് ഭാഗങ്ങളായി നിര്‍മിച്ച ബാഹുബലിയില്‍ അച്ഛന്റെയും മകന്റെയും വേഷത്തിലായിരുന്നു പ്രഭാസ് പ്രേക്ഷകരെ ഞെട്ടിച്ചത്. ഇന്ത്യന്‍ സിനിമയിലെ ആദ്യ വിസ്മയ ചിത്രമായി മാറിയ ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനായി അഭിനയിക്കുന്ന സിനിമയാണ് ‘സഹോ’.
ബാഹുബലിയ്ക്ക് വേണ്ടി തന്റെ വിലപ്പെട്ട അഞ്ച് വര്‍ഷമായിരുന്നു പ്രഭാസ് മാറ്റി വെച്ചത്. ബാഹുബലിയുടെ അത്രയും വരില്ലെങ്കിലും ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രമാണ് ‘സഹോ’. പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തും എന്നാണ് അറിയാനാകുന്നത്. അതിനിടെയാണ് പ്രഭാസ് പുതിയ തീരുമാനം കൈകൊണ്ട കാര്യം പുറത്തു വരുന്നത്. തന്റെ ജീവിതത്തിലെ ഈ തീരുമാനം സിനിമ പ്രേമികളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിതീകരണം ഇല്ലങ്കിലും ആരാധകര്‍ക്കിടയില്‍ വലിയ നിരാശ തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്താണ് ആ തീരുമാനം എന്നല്ലേ..? അത് പറയാം ഞാനും നിങ്ങളും ഒരുപോലെ അതിശയിച്ചു പോകുന്ന തീരുമാനം തന്നെയാണത്. പ്രഭാസ് സിനിമാ ജീവിതം അവസാനിപ്പിക്കുന്നു എന്ന തീരുമാനം. ലോകം അറിയുന്ന നടന്‍ ഇന്ത്യന്‍ സിനിമയിലെ അവിഭാജ്യ ഘടകം.
കോടികളുടെ വരുമാനം ആവോളം പ്രതീക്ഷിക്കാവുന്ന മനുഷ്യന്‍ ഈ ഭാഗ്യം വേണ്ടന്നുവെക്കാനുണ്ടായ കാരണം അത് മാത്രം ആര്‍ക്കും അറിയില്ല. താരം പറയുന്നത് ഇങ്ങനെ ഞാന്‍ കൃഷിയിലേക്ക് തിരിയുന്നു. അതോടപ്പം ബിസിനസിലേക്കും ഭക്ഷണം സ്വന്തം കൈ കൊണ്ട് വിളയിച്ചെടുക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യം ഏറ്റവും വലുതാണ്. അതാണ് എനിക്ക് ഇഷ്ടം. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയെക്കാള്‍ മനോഹരമായ കാര്യത്തെ കുറിച്ച് താരം പറഞ്ഞിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രഭാസുമായി അടുത്ത ബന്ധമുള്ള സിനിമ പ്രവര്‍ത്തകര്‍ പറയുന്നത് അതൊരു ഗോസിപ്പ് എന്നാണ്. അത്തരം ഗോസിപ്പ് പലതും നാം കേട്ടതാണ് ഇതിനെയും അങ്ങനെ കണ്ടാല്‍ മതി എന്നാണ്.
ആ തീരുമാനം സിനിമാ പ്രേമികളെ ഞെട്ടിച്ചു; ബാഹുബലി നായകന്‍ പ്രഭാസിന് ഇതെന്തുപറ്റി..?