ആ ചുംബനരംഗമില്ലെങ്കില്‍ ലൂക്കയില്ല’; സെന്‍സര്‍ബോര്‍ഡ് ഒഴിവാക്കാത്ത രം​ഗം ഡി.വി.ഡിയിൽ മുറിച്ചു മാറ്റി; പ്രതിഷേധമറിയിച്ച് സംവിധായകൻ

  • Post category:news
  • Reading time:1 min read
You are currently viewing ആ ചുംബനരംഗമില്ലെങ്കില്‍ ലൂക്കയില്ല’; സെന്‍സര്‍ബോര്‍ഡ് ഒഴിവാക്കാത്ത രം​ഗം ഡി.വി.ഡിയിൽ മുറിച്ചു മാറ്റി; പ്രതിഷേധമറിയിച്ച് സംവിധായകൻ

ലൂക്കയിലെ ചുംബനരംഗം ഡി.വി.ഡിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്‍റെ വേദന പങ്കിട്ട് സംവിധായകൻ അരുൺ ബോസ്. സെൻസർ ബോർഡ് ഒഴിവാക്കരുതെന്ന് പറഞ്ഞ രംഗം ഡി.വി.ഡിയിൽ നിന്ന് ഒഴിവാക്കിയത് എന്തിനാണെന്ന് അരുൺ ചോദിക്കുന്നു.

”സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിലൊന്നാണ് ലൂക്കയും നിഹാരികയും തമ്മിലുള്ള ലിപ് ലോക് രംഗം. അതൊരിക്കലും സിനിമാറ്റിക് ഗിമ്മിക് അല്ല. വളരെ ആലോചിച്ചെടുത്ത രംഗമാണ്. സിനിമയുടെ മുന്നോട്ടുള്ള കഥ പോലും ആ രംഗത്തിൽ അധിഷ്ഠിതം ആണ്. ലൂക്ക ഇറങ്ങി ഈ നിമിഷം വരെ ആ രംഗത്തെ പ്രേക്ഷകർ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല”– അരുൺ കുറിച്ചു.

”ആസ്വദിച്ച് മനസിലേറ്റിയ സാഹചര്യത്തിൽ, ലുക്ക എന്നത് ഞങ്ങളുടെ കഷ്ടപ്പാടിന്‍റെ ഒരു കലാസൃഷ്ടി ആണെങ്കിൽ, അതിനെ അപൂർണമായ രൂപത്തിൽ നിങ്ങളിലേക്ക് എത്തുന്നത് കാണേണ്ടി വരുന്ന അവസ്ഥയിൽ വിഷമം ഉണ്ട്. കവിതയിൽ ഒരു വരി നഷ്ടപ്പെട്ടാൽ, ഒരു വാക്കു നഷ്ടപ്പെട്ടാൽ അത് നിർജീവമാണ്‌, സിനിമയും”– അരുൺ കുറിപ്പിൽ പറയുന്നു. മുറിച്ചുനീക്കപ്പെട്ട ലിപ് ലോക് രംഗവും അരുൺ ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

https://www.facebook.com/photo.php?fbid=10157506813790479&set=a.10152542941825479&type=3&theater

0Shares