മുംബൈ: സമൂഹ മാധ്യമങ്ങളിലൂടെ സംവിധായകന്‍ രാംഗോപാല്‍ വര്‍മ പങ്ക് വയ്ക്കുന്ന പല പോസ്റ്റുകളും പിന്നീട് വിവാദമാകാറുണ്ട്. ഇന്നലെ തന്റെ ഫേസ് ബുക്കില്‍ കുറിച്ചത് മോഹന്‍ലാലിനെയും മമ്മുട്ടിയെയും പരിഹസിച്ചാണ്. കാര്യം വേറൊന്നുമല്ല പോണ്‍ താരം സണ്ണിലിയോണ്‍ കൊച്ചിയിലെത്തിയപ്പോഴുണ്ടായ തിരക്കിനെ കുറിച്ചാണ്. കൊച്ചിയിലെ ജനക്കൂട്ടം സംസ്ഥാനത്തെ ഞെട്ടിച്ചിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലിസിന് ലാത്തിപ്രയോഗം വരെ വേണ്ടിവന്നു. അഞ്ചുമണിക്കൂറോളം സമയം എം.ജി റോഡില്‍ ഗതാഗത സ്തംഭനവുമുണ്ടായി. തടിച്ചുകൂടിയ ആളുകളുടെ ചിത്രം അന്നുതന്നെ വൈറലായിരുന്നു.
ഈ തിരക്കിനെയും പരിപാടിയെയും അനുകൂലിച്ചും വിമര്‍ശിച്ചും പ്രമുഖര്‍തന്നെ രംഗത്തുവന്നിരുന്നു. എന്നാല്‍ ബോളിവുഡ് സംവിധായകന്‍ ഫേസ് ബുക്കില്‍ കുറിച്ചതാകട്ടെ ഈ ജനക്കൂട്ടത്തെ കണ്ട് മോഹന്‍ലാലും മമ്മൂട്ടിയും അസൂയപ്പെട്ടു കരഞ്ഞിട്ടുണ്ടാകുമെന്നാണ്. ഇത്രയധികം ജനകൂട്ടം ഇരുവരേയും കാണാനെത്തിയിട്ടുണ്ടാകില്ല. കേരള ജനതയുടെ സത്യസന്ധതയ്ക്ക് മുന്നില്‍ എന്റെ സല്യൂട്ടെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ വൈറലായി വന്ന ജനകൂട്ടത്തിന്റെ ഫോട്ടോയും വീഡിയോവും ഒപ്പമിട്ടിട്ടുണ്ട്.