
കിൽജു: ഉത്തരകൊറിയയിൽ ആണവ പരീക്ഷണം നടന്ന സ്ഥലത്തിനു സമീപം വെള്ളിയാഴ്ച റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ആണവ പരീക്ഷണം മൂലം പ്രദേശം ദുർബലമായിരിക്കാമെന്നും പരീക്ഷണ കേന്ദ്രം മറ്റെവിടേക്കെങ്കിലും മാറ്റാൻ ഉത്തരകൊറിയ നിർബന്ധിതമാവുമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടി.

കിൽജു പട്ടണത്തിൽനിന്ന് 54 കിലോമീറ്റർ അകലെയാണു ഭൂകമ്പം ഉണ്ടായത്.സെപ്റ്റംബർ മൂന്നിലെ ആണവപരീക്ഷണത്തിനുശേഷം ഇവിടെയുണ്ടാവുന്ന നാലാമത്തെ ഭൂകമ്പമാണിത്.
