ആർ. എസ്. എസ്. പ്രവർത്തകന്റെ കൊലപാതകം; മുഴുവന്‍ പ്രതികളേയും പെട്ടെന്ന് അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ്‌ സിംഗ് മതിപ്പ് പ്രകടിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ആർ. എസ്. എസ്. പ്രവർത്തകന്റെ കൊലപാതകം; മുഴുവന്‍ പ്രതികളേയും പെട്ടെന്ന് അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ്‌ സിംഗ് മതിപ്പ് പ്രകടിപ്പിച്ചു


തിരുവനന്തപുരം: തിരുവനന്തപുരം: ശ്രീകാര്യത്ത് ഇന്നലെ രാത്രി ആർ. എസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ്‌ സിംഗ് കേരളാ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയനോട് ഫോണിൽ വിശദീകരണം തേടി. കേസില്‍ മുഴുവന്‍ പ്രതികളേയും പെട്ടെന്ന് അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് മതിപ്പ് പ്രകടിപ്പിച്ചു. മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് പ്രധാനപ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്ത കാര്യം ധരിപ്പിച്ചത് പങ്കുവെച്ചത്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിലും രാജ്നാഥ് സിങ്ങ് സംതൃപ്തി പ്രകടിപ്പിച്ചതായി പോസ്റ്റിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

തിരുവനന്തപുരത്ത് ആര്‍. എസ്. എസ്. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളേയും പെട്ടെന്ന് അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് മതിപ്പ് പ്രകടിപ്പിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ന് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു. അപ്പോഴാണ് പ്രധാനപ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്ത കാര്യം മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചത്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആ നിലപാടിലും രാജ്നാഥ് സിങ്ങ് സംതൃപ്തി പ്രകടിപ്പിച്ചു. 

0Shares