കൊച്ചി: ആസിഫ് അലി ചിത്രം ”മന്ദാരം” ഈ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്നു. വീണ്ടും ഒരു പ്രണയ ചിത്രവുമായിട്ടാണ് ആസിഫ് അലി എത്തുന്നത്. നവാഗതനായ വിജീഷ് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആസിഫ് എത്തുന്നത്. വര്‍ഷ ബൊല്ലമയും അനാര്‍ക്കലി മരക്കാരുമാണ് നായികമാര്‍. മേഘാ മാത്യു, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, വിനീത് വിശ്വം, ഇന്ദ്രന്‍സ്, ഗണേശ് കുമാര്‍, നന്ദിനി എന്നിവരാണ് മറ്റു താരങ്ങള്‍. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് മന്ദാരത്തിന്റെ കഥ പറയുന്നത്.
ചിത്രത്തിലെ പാട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെതായി മികച്ചൊരു ഗാനമാണ് ഇത്തവണ പുറത്തിറങ്ങിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്കു മുജീബ് മജീദാണു സംഗീതം ഒരുക്കിയിരിക്കുന്നത്. മാജിക് മൗണ്ടൈന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷാ, രാജീവ്, ടിനുതോമസ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം സിനിമാനിയ തിയേറ്ററുകളില്‍ എത്തിക്കുന്നു.
ആസിഫ് അലി ചിത്രം ‘മന്ദാരം’ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്