മലപ്പുറം: ഒരുലക്ഷത്തിനടുത്ത് വോട്ടിന്റെ ലീഡുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി മുന്നേറുന്നതില്‍ ആശങ്കയില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍. ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കയില്ലെന്നും അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു എന്നും എം.ബി ഫൈസല്‍ പറഞ്ഞു. യു.ഡി.എഫിന് ലീഡുമായി വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സാഹചര്യത്തിലും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
